തിരുവനന്തപുരം: പ്രവാസികള്‍ക്ക് കൂടി അവകാശപ്പെട്ടതാണ് ഈ നാടെന്നും അവര്‍ക്ക് എപ്പോഴും മടങ്ങിവരാമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.
എത്ര പ്രവാസികള്‍ മടങ്ങിയെത്തിയാലും അവര്‍ക്ക് വേണ്ട എല്ലാ സൗകര്യവും ഒരുക്കും അവര്‍ക്ക് കൂടി അവകാശപ്പെട്ടതാണ് ഈ നാടെന്നും അവര്‍ക്ക് മടങ്ങിവരാനാവില്ലെന്ന് ആരും കരുതരുതെന്നും വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
പ്രവാസികള്‍ ഇപ്പോള്‍ ഒരു സ്ഥലത്ത് ആയിപ്പോയതുകൊണ്ട് അവര്‍ക്ക് ഇങ്ങോട്ട് വരാന്‍ അവകാശമില്ലെന്ന് ആരും കരുതരുത്. ബസില്‍ കയറിയ ശേഷം പിന്നെ ആരും കയറരുതെന്ന പറയന്നുപോലെയല്ല നാടിന്റെ അവസ്ഥ. ജീവിത മാര്‍ഗം തേടി ഈ നാട്ടില്‍നിന്ന് പുറത്തുപോയവരാണ്. അവര്‍ക്ക് എപ്പോഴും ഇങ്ങോട്ട് മടങ്ങിവരാനുള്ള അവകാശമുണ്ട്.
