കേരളത്തില്‍ മദ്യ വില്‍പ്പന പുനരാരംഭിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് എക്സൈസ് മന്ത്രി ടിപി രാമകൃഷ്ണന് അറിയിച്ചു. ലോക്ക്ഡൗണ്‍ കാലത്ത് കോടതിവിധി ലംഘിച്ച് മദ്യ വില്പന ഉണ്ടാകില്ല. കേന്ദ്രനിര്‍ദേശങ്ങള്‍ അനുസരിക്കുന്ന രീതിയാണ് കേരളത്തിനുള്ളത്. വെയര്‍ ഹൗസുകള്‍ വഴി മദ്യ വില്പന നടത്തില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
