കാലാവധി കഴിഞ്ഞ പിഎസ്‌സി റാങ്ക് ലിസ്റ്റില്‍ നിയമനം വേണ്ട; സുപ്രീംകോടതി

കാലാവധി കഴിഞ്ഞ റാങ്ക് ലിസ്റ്റില്‍ നിന്ന് പിഎസ്‌സി നിയമനം വേണ്ടെന്ന് സുപ്രീംകോടതി. നിയമന ഉത്തരവ് ലഭിച്ചിട്ടും ജോലിയില്‍ പ്രവേശിക്കാത്തവരുടെ ഒഴിവുകളില്‍ പുതിയ ലിസ്റ്റ് പ്രകാരം നിയമനം നടത്താം. ഇതോടെ കാലാവധി കഴിഞ്ഞ ലിസ്റ്റില്‍ നിയമനം സാധ്യമല്ലെന്ന കേരള പിഎസ്‌സി നിലപാടിന് സുപ്രീംകോടതിയുടെയും അംഗീകാരം ലഭിച്ചു.

2013 ലെ സബ് ഇന്‍സ്‌പെക്ടര്‍ ട്രെയിനി ലിസ്റ്റുമായി ബന്ധപ്പെട്ടാണ് സുപ്രീംകോടതി വിധി. ലിസ്റ്റിലെ എന്‍ജെഡി ഒഴിവുകള്‍ അതേ ലിസ്റ്റില്‍ നിന്ന് തന്നെ നികത്തണമെന്ന ആവശ്യം കോടതി തള്ളി. ജസ്റ്റിസുമാരായ എഎം ഖാന്‍സില്‍ക്കര്‍, ദിനേശ് മഹേശ്വരി എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി.

Leave a Reply

Your email address will not be published. Required fields are marked *