എല്‍ഡിഎഫിന് വോട്ട് ചെയ്തു

തിരുവനന്തപുരം: നിയമസഭാ സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വോട്ടു ചെയ്‌തെന്ന കാര്യം സ്ഥിരീകരിച്ച് ബിജെപി എംഎല്‍എ ഒ. രാജഗോപാല്‍. ബിജെപിയുടെ വേട്ട് ആവശ്യമില്ലെന്ന പ്രതിപക്ഷത്തിന്റെ നിലപാടിനെ അംഗീകരിച്ചാണ് പിന്തുണ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി. ശ്രീരാമകൃഷ്ണനു നല്‍കിയത്. പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്തിട്ടല്ല തീരുമാനമെടുത്തത്. യുവത്വവും പ്രവര്‍ത്തന പാരമ്പര്യവും കണക്കിലെടുത്താണ് വോട്ട് നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. സഭയില്‍ പ്രശ്‌നാധിഷ്ഠിതമായ നിലപാടുകള്‍ സ്വീകരിക്കും. ഒരു മുന്നണിയോടും അന്ധമായ വിരോധമോ വിദ്വേഷമോയില്ലെന്നും ഒ. രാജഗോപാല്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *