മഥുര സംഘടനം 14 പേര്‍ മരിച്ചു

മഥുര: ഉത്തര്‍പ്രദേശിലെ മഥുരയില്‍ കയ്യേറ്റക്കാരെ ഒഴിപ്പിക്കുന്നതിനിടെയുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് പോലീസുകാരടക്കം 14 പേര്‍ കൊല്ലപ്പെട്ടു. 100 ല്‍ അധികം പേര്‍ക്ക് പരിക്കേറ്റു. മരണ സംഖ്യ ഉയരാനാണ് സാധ്യത. നിരവധി പേരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. മഥുരയിലെ ജവഹര്‍ബാഗിലാണ് സംഭവം നടന്നത്. ആസാദ് ബാരത് വൈചാരിക് ക്രാന്തി സത്യാഗ്രഹി അംഗങ്ങളെന്ന് സ്വയം വിശേഷിപ്പിക്കുന്ന ഇവര്‍ രണ്ട് വര്‍ഷത്തിവധികമായി ജവഹര്‍ ബാഗിലെ കോടികള്‍ വിലമതിക്കുന്ന 260 ഏക്കര്‍ ഭൂമി കയ്യടക്കി വെച്ചിരിക്കുകയായിരുന്നു. ഇവരെ ഒഴിപ്പിക്കുന്നതിനിടെയായിരുന്നു സംഘര്‍ഷം. രാഷ്ട്രപതി, പ്രധാനമന്ത്രി തിരഞ്ഞെടുപ്പുകള്‍ പിന്‍ വലിക്കുക, ഒരു രൂപയ്ക്ക് 60 ലിറ്റര്‍ ഡീസല്‍ 40 ലിറ്റര്‍ പെട്രോളും വില്‍ക്കുക, നിലവിലെ ആസാദ് ഹിന്ദ് ഫൗജ് കരന്‍സിയാക്കി മാറ്റുക തുടങ്ങി വിചിത്രമായ ആവശ്യങ്ങളാണ് ഇവര്‍ ഉന്നയിക്കുന്നത്. ഇവരെ ഒഴിപ്പിക്കാന്‍ അടുത്തിടെ ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതനുസരിച്ചാണ് പോലീസ് വീണ്ടും ദവഹര്‍ബാഗിലെത്തിയത്. യാതൊരു പ്രകോപനവുമില്ലാതെ കയ്യേറ്റക്കാര്‍ പോലീസിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. ഇതോടെ സമരക്കാരെ ഒഴിപ്പിക്കാന്‍ ടിയര്‍ ഗ്യാസും ലാത്തിച്ചാര്‍ജും പോലീസ് പ്രയോഗിച്ചു. അക്രമാസക്തമായതൊടെ പോലീസ് തിരിച്ചും വെടിവെക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *