വനത്തില്‍ ഇറക്കിവിട്ട ജപ്പാന്‍ ബാലനെ കണ്ടെത്തി

ടോക്കിയോ: അനുസരണക്കേട് കാണിച്ചതിന് മാതാപിതാക്കള്‍ വനത്തില്‍ ഇറക്കിവിട്ട ജപ്പാന്‍ ബാലനെ അഞ്ചു ദിവസങ്ങള്‍ക്ക് ശേഷം കണ്ടെത്തി. ഏഴുവയസുകാരനായ യമാറ്റോ തനൂക്കയെയാണ് കണ്ടെത്തിയത്. ഹെക്കേയ്്‌ഡോ വനത്തില്‍ ദിവസങ്ങളോളം നടത്തിയ നീണ്ട തെരച്ചിലിനൊടുവിലാണ് ബാലനെ കണ്ടെത്തിയത്. കളിക്കിടയില്‍ അയല്‍വാസികളുടെ കാറിനു കല്ലെറിഞ്ഞതിനാണ് ഏഴുവയസുകാരനെ മാതാപിതാക്കള്‍ കാറില്‍ കയറ്റി വന പ്രദേശത്തു കൊണ്ടുചെന്ന് ഇറക്കിവിട്ടത്. എന്നാല്‍ ഏറെ സമയം കഴിഞ്ഞിട്ടും കുട്ടി തിരികെ വരാതിരുന്നതിനെത്തുടര്‍ന്നു പോലീസില്‍ പരാതിപ്പെടുകയായിരുന്നു. തനൂക്കയ്ക്കു വേണ്ടി 150 രക്ഷാപ്രവര്‍ത്തകരാണ് ശനിയാഴ്ച മുതല്‍ തെരച്ചില്‍ നടത്തിയത്. ദിവസങ്ങളോളം കാട്ടില്‍ കഴിഞ്ഞ ബാലനെ അവശനിലയിലാണ് കണ്ടെത്തിയത്. ബാലനെ ആശുപത്രിയിലേക്ക് മാറ്റി. മാതാപിതാക്കള്‍ക്ക് എതിരേ പോലീസ് കേസെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. ബാലനെ ഇപ്രകാരം ശിക്ഷിച്ചതില്‍ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. കുട്ടിക്ക് കടുത്ത ശിക്ഷ നല്‍കിയതില്‍ മാതാപിതാക്കള്‍ ഖേദം

Leave a Reply

Your email address will not be published. Required fields are marked *