കോഴിക്കോട് : തൊഴില്‍ നിയമം ലംഘിച്ചതിന് എ.ജി.റോഡ് എം.കെ ഫൂട്ട്‌വെയര്‍ സ്ഥാപന ഉടമയ്ക്ക് 3500 രൂപ പിഴചുമത്തി. തൊഴില്‍ വകുപ്പ് മൂന്നാം സര്‍ക്കിള്‍ ലേബര്‍ ഓഫീസര്‍ എന്‍.വി.ഷൈജീഷ് ചാര്‍ജ് ചെയ്ത കേസില്‍ കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ഒന്നാം കോടതിയാണ് ശിക്ഷ വിധിച്ചത്.
