ഇന്റേണല്‍ പരീക്ഷയുടെ അടിസ്ഥാനത്തില്‍ 10, പ്ലസ് ടു വിദ്യാര്‍ഥികള്‍ക്ക് സ്ഥാനക്കയറ്റം നല്‍കണം ഡല്‍ഹി സര്‍ക്കാര്‍

ന്യൂഡല്‍ഹി: ഇന്റേണല്‍ മാര്‍ക്കിന്‍െറ അടിസ്ഥാനത്തില്‍ 10, പ്ലസ്​ ടു വിദ്യാര്‍ഥികള്‍ക്ക്​ സ്ഥാനക്കയറ്റം നല്‍കണമെന്ന്​ കേന്ദ്രസര്‍ക്കാറിനോട്​ ഡല്‍ഹി സര്‍ക്കാര്‍. കോവിഡ്​ ഭീഷണി നില നില്‍ക്കെ സി.ബി.എസ്​.ഇക്ക്​ പരീക്ഷകള്‍ നടത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ്​ ഡല്‍ഹി സര്‍ക്കാറിന്‍െറ ശിപാര്‍ശ.

എല്ലാ ക്ലാസുകളുടേയും കരിക്കുലം 30 ശതമാനം വെട്ടിക്കുറക്കണം. ജെ.ഇ.ഇ, നീറ്റ്​ തുടങ്ങിയ പരീക്ഷകളുടെ സിലബസ്​ ചുരുക്കണമെന്നും ഡല്‍ഹി വിദ്യാഭ്യാസ മന്ത്രി മനീഷ്​ സിസോദിയ ആവശ്യപ്പെട്ടു. ട്വിറ്ററിലൂടെയായിരുന്നു മനീഷ്​ സിസോദിയ ആവശ്യമുന്നയിച്ചത്​.

കേന്ദ്രമാനവ വിഭവശേഷി വകുപ്പ്​ മന്ത്രി രമേഷ്​ പൊഖ്രയാലുമായി ചര്‍ച്ച നടത്തുകയും ഈ നിര്‍ദേശങ്ങള്‍ അദ്ദേഹത്തിന്​ മുമ്ബാകെ സമര്‍പ്പിക്കുകയും ചെയ്​തിട്ടുണ്ട്​. നിലവിലെ സാഹചര്യത്തില്‍ സി.ബി.എസ്​.ഇക്ക്​ പരീക്ഷകള്‍ നടത്താനാവില്ല. അതുകൊണ്ട്​ ഇ​േന്‍റണല്‍ പരീക്ഷകളുടെ അടിസ്ഥാനത്തില്‍ സ്ഥാനകയറ്റം നല്‍കണമെന്ന്​ അദ്ദേഹം പറഞ്ഞു. ദൂരദര്‍ശനിലൂടെയും ആള്‍ ഇന്ത്യ റേഡിയോ ​എഫ്​.എമ്മിലൂടെയും മൂന്ന്​ മണിക്കുര്‍ ഡല്‍ഹിയിലെ അധ്യാപകര്‍ക്ക്​ വിദ്യാര്‍ഥികള്‍ക്ക്​ ക്ലാസെടുക്കാന്‍ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *