സൗദിയില്‍​ ആശ്വാസ ദിനം; ഒറ്റദിവസം സുഖം പ്രാപിച്ചത്​ 2520 പേര്‍

റിയാദ്​: സൗദി അറേബ്യയില്‍ ആശ്വാസ ദിനമാണിന്ന്​. ഒറ്റദിവസം കൊണ്ട്​ സുഖം പ്രാപിച്ചത്​ 2520 പേര്‍. രോഗമുക്തരുടെ എണ്ണം ചികിത്സയിലുള്ളവരുടെ പകുതിയില്‍ കൂടുതലായി.

പുതുതായി രോഗം ബാധിക്കുന്നവരുടെ എണ്ണം കുറഞ്ഞുതുടങ്ങുകയും രോഗമുക്തരാകുന്നവരുടെ എണ്ണം ഉയരുകയും ചെയ്യുന്ന ദിനങ്ങളാണ്​ ഇനി വരാനിരിക്കുന്ന​െതന്ന്​ ആരോഗ്യമന്ത്രാലയം കഴിഞ്ഞയാഴ്​ച പറഞ്ഞിരുന്നു. അതുപോലെ സംഭവിച്ച്‌​ തുടങ്ങിയിരിക്കുന്നു. ചൊവ്വാഴ്​ച പുതുതായി 1911 പേര്‍ക്കാണ്​​ കോവിഡ്​ സ്ഥിരീകരിച്ചത്​. എന്നാല്‍ ഇതേ കാലയളവില്‍ സുഖം പ്രാപിച്ചവരുടെ എണ്ണം 2520. ഇതോടെ രോഗമുക്തരുടെ എണ്ണം 15257 ആയി ഉയര്‍ന്നു.

ചികിത്സയില്‍ കഴിയുന്നത്​ 27404 പേരാണ്​. ഇതി​​െന്‍റ പകുതിയില്‍ കൂടുതലായി രോഗമുക്തമായവരുടെ എണ്ണം. രാജ്യത്തെ ആകെ കോവിഡ്​ ബാധിതരുടെ എണ്ണം 42925 ആണ്​. ചൊവ്വാഴ്​ച ഒമ്ബത്​ പേരാണ്​ മരിച്ചത്​. രണ്ട്​ സൗദി പൗരന്മാരും ബാക്കി വിവിധ രാജ്യക്കാരുമാണ്​. നാലുപേര്‍ വീതം മക്ക, ജിദ്ദ എന്നിവിടങ്ങളിലും ഒരാള്‍ വാദി ദവാസിറിലുമാണ്​ മരിച്ചത്​. വാദി ദവാസിറില്‍ ഇതാദ്യമായാണ്​ മരണം രേഖപ്പെടുത്തുന്നത്​.

26നും 64നും ഇടയില്‍ പ്രായമുള്ളവരാണ്​ മരിച്ചത്​. ചികിത്സയിലുള്ളവരില്‍ 147 പേര്‍ ഗുരുതരാവസ്ഥയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്​. പുതിയ രോഗികളില്‍ സൗദി പൗരന്മാരുടെ എണ്ണം 31 ശതമാനമാണ്​. ബാക്കി വിവിധ രാജ്യക്കാരും. പുതിയ രോഗികളില്‍ 82 ശതമാനം പുരുഷന്മാരും 18 ശതമാനം സ്​ത്രീകളുമാണെന്ന്​ ആരോഗ്യമന്ത്രാലയ വക്താവ്​ ഡോ. മുഹമ്മദ്​ അബ്​ദു അല്‍അലി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ആറ്​​​​​ ശതമാനം കുട്ടികളും രണ്ട്​ ശതമാനം കൗമാരക്കാരും 92 ശതമാനം മുതിര്‍ന്നവരുമാണ്​. രാജ്യത്തെ വിവിധ ലാബുകളിലായി ഇതുവരെ 482,374 കോവിഡ്​ ടെസ്​റ്റുകള്‍ നടന്നു. രോഗം പടര്‍ന്ന രാജ്യത്തെ ചെറുതും വലുതുമായ നഗരങ്ങളുടെ എണ്ണം 122 ആയി. രോഗികളെ കണ്ടെത്താന്‍ ആരോഗ്യ വകുപ്പ്​ രാജ്യവ്യാപകമായി നടത്തുന്ന ഫീല്‍ഡ്​ സര്‍വേ 26ാം ദിവസത്തിലേക്ക്​ കടന്നു. വീടുകളിലും മറ്റ്​ താമസകേന്ദ്രങ്ങളിലും ചെന്നുള്ള മെഡിക്കല്‍ ടീമി​​െന്‍റ പരിശോധനയ്​ക്ക്​ പുറമെ ആളുകളെ ഫോണ്‍ ചെയ്​ത്​ വിളിച്ചു വരുത്തി പരിശോധന നടത്തുന്ന റാണ്ടം ടെസ്​റ്റിങ്ങും നടക്കുന്നു. നാലുപേര്‍ വീതം മരിച്ചതോടെ മക്കയി​ല്‍ 110ഉം ജിദ്ദയില്‍ 77ഉം ആയി മരണസംഖ്യ ഉയര്‍ന്നു.

പുതിയ രോഗികള്‍: റിയാദ്​ 443, മക്ക 407, ജിദ്ദ 306, മദീന 176, ഹുഫൂഫ്​ 91, ദമ്മാം 78, ഖോബാര്‍ 74, മജ്​മഅ 57, ഹദ്ദ 42, ജുബൈല്‍ 33, തബൂക്ക്​ 27, ദഹ്​റാന്‍ 18, ഖറഅ 18, ഹാസം അല്‍ജലാമിദ്​ 18, ഖത്വീഫ്​ 17, ബേയ്​ഷ്​ 17, ത്വാഇഫ്​ 16, ഹാഇല്‍ 16, അല്‍ഖര്‍ജ്​ 10, നജ്​റാന്‍ 5, ഖമീസ്​ മുശൈത്​ 4, വാദി ദവാസിറ 4, സഫ്​വ 3, ഹുത്ത ബനീ തമീം 3, അല്‍ദിലം 3, ദറഇയ 3, മഹായില്‍ 2, ബീഷ 2, ഹഫര്‍ അല്‍ബാത്വിന്‍ 2, ഖുന്‍ഫുദ 2, ലൈല 2, അബ്​ഖൈഖ്​ 2, ബുറൈദ 1, ഉഖ്​ലത്​ സുഖൈര്‍ 1, സബ്​ത്​ അല്‍അലായ 1, റാബിഗ്​ 1, മുസൈലിഫ്​ 1, നമിറ 1, സകാക 1, അല്‍ഖുറയാത്​ 1, താദിഖ്​ 1, ശഖ്​റ 1, ഹുറൈംല 1

മരണസംഖ്യ: മക്ക 110, ജിദ്ദ 77, മദീന 39, റിയാദ്​ 15, ഹുഫൂഫ്​ 4, ദമ്മാം 4, അല്‍ഖോബാര്‍ 3, ജുബൈല്‍ 3, ബുറൈദ 2, ജീസാന്‍ 1, ഖത്വീഫ് 1​, ഖമീസ്​ മുശൈത്ത് 1​, അല്‍ബദാഇ 1, തബൂക്ക്​ 1, ത്വാഇഫ്​ 1, വാദി ദവാസിര്‍

Leave a Reply

Your email address will not be published. Required fields are marked *