കോഴിക്കോട്;ജിദ്ദ വാഴക്കാട് പഞ്ചായത്ത് കെഎംസിസി ചാര്‍ട്ടര്‍ ചെയ്ത സൗദി എയര്‍ലൈന്‍സിന്റെ ജംബോ വിമാനം ഇരുനൂറ്റി അന്‍പതോളം യാത്രക്കാരുമായി കരിപ്പൂരിലെത്തി. ‘കോവിഡ് 19’ പശ്ചാത്തലത്തില്‍ നാട്ടിലെത്താന്‍ പ്രയാസപ്പെട്ടിരുന്നവര്‍ക്ക് വാഴക്കാട് കെ.എം.സി.സിയുടെ വിമാനം ഏറെ ആശ്വാസമായി. ആദ്യമായിട്ടാണ് ഒരു പഞ്ചായത്ത് കെഎംസിസി കമ്മിറ്റി സൗദിയില്‍ നിന്നും വിമാനം ചാര്‍ട്ട് ചെയ്യുന്നത്. വിമാനത്തില്‍ എത്തിയ വാഴക്കാട് പഞ്ചായത്തിലെ മുഴുവന്‍ പേരെയും പഞ്ചായത്ത് മുസ്ലിം ലീഗ് പ്രത്യേക വാഹനം ഏര്‍പ്പാട് ചെയ്ത് ക്വാറന്റൈന്‍ കേന്ദ്രങ്ങളില്‍ എത്തിച്ചു. മുസ്ലിംലീഗ്, കെഎംസിസി നേതാക്കള്‍ കോവിഡ് നിയമങ്ങള്‍ പാലിച്ച്് പ്രവാസികളെ അനുഗമിച്ചു. പിഎ ഹമീദ് മാസ്റ്റര്‍, അബ്ദുറഹ്മാന്‍ മാസ്റ്റര്‍, അഡ്വ. എംകെ നൗഷാദ്, സികെ ഷാക്കിര്‍, റഫീഖ് അഫ്‌സല്‍, എംസി സിദ്ദിഖ് മാസ്റ്റര്‍, ഇടി ആരിഫ്, ടിപി അഷ്റഫ്, എംസി നാസര്‍, സിടി റഫീഖ്, സാദിഖ് കാക്കാടന്‍, എം കബീര്‍, കരീം വെട്ടത്തൂര്‍ നേതൃത്വം നല്‍കി.
ചാര്‍ട്ടേഡ് വിമാന സര്‍വീസ് ഒരുക്കിയ കെഎംസിസി നേതാക്കളായ എക്‌സല്‍ ജമാല്‍, ഷറഫു വാഴക്കാട്, സിസി റസാഖ്, ഫൈസല്‍ ബാബു ഊര്‍ക്കടവ്, അറഫാത് മപ്രം, എംകെസി ഷിബിലി, ഹകീം വെട്ടത്തൂര്‍ എന്നിവരെയും മറ്റു ഭാരവാഹികളെയും പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി അഭിനന്ദിച്ചു.
