തൃത്താല: പുതിയ ലയണിസ്റ്റിക് വര്‍ഷത്തിന് തുടക്കം കുറിച്ച് തൃത്താല ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ പാതയോരങ്ങളില്‍ വൃക്ഷത്തൈകള്‍ നട്ടു. കൂറ്റനാട് നടന്ന പരിപാടി ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് പി.എം.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. ചാര്‍ട്ടര്‍ പ്രസിഡന്റ് വിജയകൃഷ്ണന്‍ ഉള്ളനാട്ട്, ക്ലബ്ബ് സെക്രട്ടറി വി.എം.സുബൈര്‍, ട്രഷറര്‍ ഗോപിനാഥ് പന്നിശേരി, മുന്‍ ഭാരവാഹികളായ എം.മണികണ്ഠന്‍, ഡോ.വിജിത്ത് കെ.വി, സജിത്കുമാര്‍ പണിക്കര്‍, മെമ്പര്‍മാരായ യു.മധുസൂധനന്‍, കെ.സുരേഷ്‌കുമാര്‍, എം.കെ.മോഹന്‍കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി
