പാലത്തായി പീഢനക്കേസില്‍ പുനരന്വേഷണം; ദേശീയ ബാലതരംഗത്തിന്റെ വെര്‍ച്വല്‍ പ്രതിഷേധം

തിരുവനന്തപുര: പാലത്തായി പീഢന കേസില്‍ പുനരന്വേഷണം നടത്തി നീതി നടപ്പാക്കനാമെന്നാവശ്യപ്പെട്ട് ദേശീയ ബാലതരംഗം പ്രവര്‍ത്തകര്‍ സംസ്ഥാന വ്യാപകമായി കറുത്ത ബാഡ്ജ് ധരിച്ചു പ്ലക്കാര്‍ഡുകള്‍ പ്രദര്‍ശിപ്പിച്ച് മാനിഷാദ വെര്‍ച്വല്‍ പ്രതിഷേധം സംഘടിപ്പിച്ചു.വ്യാഴാഴ്ച രാവിലെ പതിനൊന്ന് മണി മുതല്‍ പന്ത്രണ്ട് മണവരെയാണ് കുട്ടികളുടെ സംരക്ഷണത്തിന് വേണ്ടി കുട്ടികള്‍ പതിനാല് ജില്ലയിലും മാനിഷാദ വെര്‍ച്വല്‍ പ്രതിഷേധം സംഘടിപ്പിച്ചത്. പ്രതിഷേധ പരിപാടിയുടെ ഉദ്ഘാടനം തിരുവനന്തപുരത്ത് സംസ്ഥാന പ്രസിഡന്റ് ശലഭയുടെ അദ്ധ്യക്ഷതയില്‍ ദേശീയ ബാലതരംഗം ചെയര്‍മാനും മുന്‍ എം.എല്‍.എയുമായ ടി. ശരത്ചന്ദ്രപ്രസാദ് ഫെയ്‌സ്ബുക്ക് ലൈവിലൂടെ ഉദ്ഘാടനം ചെയ്തു.വിവിധ കേന്ദ്രങ്ങളില്‍ ജഗത് മയന്‍ ചന്ദ്രപുരി, കെ.വി.ജോണ്‍സണ്‍, ശരത്കുമാര്‍,അനന്ദു നമ്പയില്‍, പൂവച്ചല്‍സുധീര്‍, ടി.പി.പ്രസാദ്,അമല്‍ജിത്ത്, പത്മജഗത്, റോബിന്‍സണ്‍, പ്രശാന്ത് പ്രണവം,ജയശ്രീ ബാബു, ജിതിന്‍ബാബു, നിതിന്‍ബാബു, അനാമിക സുമി പ്രസാദ് ,ആദില്‍ പ്രസാദ് ,
കണ്ണന്‍ എക്കെണ്ടി, ഇഷാന്‍ ആര്‍ നായര്‍, ഇതള്‍ ആര്‍ നായര്‍, നവ്യ.പി. പ്രേമന്‍ ,റോഷ് വിന്റോബിന്‍സണ്‍, ഷെര്‍വിന്റോബിന്‍സണ്‍, അഭിനന്ദ പീ അരവിന്ദ് , അന്‍സിയ എം ഷാജി, വൈദേഹി, ഗൗതംകൃഷ്ണ, ഹരിവരാസന്‍, നവമി, പാര്‍വ്വതി എസ് ലക്ഷ്മി, ചിത്തിരി. തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *