ഇസ്‌ലാമിക വിദ്യാഭ്യാസത്തെ കുറിച്ചുള്ള പഠനം: റഫീഖ് ഹുദവിക്ക് ഡോക്ടറേറ്റ്

മലപ്പുറം: ഇസ്‌ലാമിക വിദ്യാഭ്യാസത്തെ കുറിച്ചുള്ള ആഴത്തിലുള്ള പഠനത്തിന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് കീഴിലെ തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജില്‍ നിന്നും
റഫീഖ് ഹുദവി കരിമ്പനക്കലിന് ഡോക്ടറേറ്റ്. ചരിത്ര വിഭാഗത്തില്‍ ഡോ. കെ കെ.മുഹമ്മദ് അബ്ദുല്‍ സത്താറിനു കീഴിലായിരുന്നു ഗവേഷണം.’ആധുനികതയും പാരമ്പര്യവും: ഇരുപതാം നൂറ്റാണ്ടിലെ കേരളത്തിലെ ഇസ്്‌ലാമിക വിദ്യാഭ്യാസം ‘ എന്ന വിഷയത്തെ അധികരിച്ചുള്ള പഠനത്തിനാണ് ഡോക്ടറേറ്റ് ലഭിച്ചത്.
ജാമിഅ ദാറുല്‍ ഹുദയില്‍ നിന്നും ഇസ്ലാമിക് സ്റ്റഡീസില്‍ പഠനം പൂര്‍ത്തിയാക്കിയ റഫീഖ് കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് സോഷ്യോളജിയില്‍ ബിരുദവും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്.
വിവിധ ദേശീയ, അന്തര്‍ദേശീയ സെമിനാറുകളില്‍
ഗവേഷണ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.നിലവില്‍ ജാമിഅ ദാറുല്‍ ഹുദയില്‍ ഹദീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ അധ്യാപകനായി ജോലി ചെയ്യുന്നു.
കരിമ്പനക്കല്‍ മുഹമ്മദിന്റെയും ആയിഷയുടെയും മകനാണ്.ഭാര്യ ഫാത്തിമ സുഹ്‌റ.മക്കള്‍: ഫാതിമ ഫര്‍ഹീന്‍, മിന്‍ഹ റബാബ്, ഹംന റസാന്‍.

Leave a Reply

Your email address will not be published. Required fields are marked *