സ്വകാര്യ ബസുകള്‍ ഓടില്ല : ദീര്‍ഘദൂര സര്‍വീസുകള്‍ നിര്‍ത്തി കെഎസ്‌ആര്‍ടിസിയും

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് മുതല്‍ സ്വകാര്യ ബസുകള്‍ ഓടില്ല.ഏതാണ്ട് പതിനായിരത്തോളം ബസ്സുകളാണ് അനിശ്ചിതകാലത്തേക്ക് നിരത്തില്‍ നിന്നും ഒഴിയുന്നതായി വെളിപ്പെടുത്തി സര്‍ക്കാരിന് ജി.ഫോം സമര്‍പ്പിച്ചത്.ഇന്നുമുതല്‍ ദീര്‍ഘദൂര സര്‍വീസുകള്‍ ആരംഭിക്കാനുള്ള തീരുമാനം സര്‍ക്കാര്‍ പിന്‍വലിച്ചു.

കണ്ടെയ്‌ന്‍മെന്‍റ് സോണുകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ ആരോഗ്യ വകുപ്പിനെ എതിര്‍പ്പിനെ തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനം മാറ്റിയത്.കോവിഡിനെ തുടര്‍ന്ന് യാത്രക്കാര്‍ വന്‍തോതില്‍ കുറഞ്ഞതോടെ ബസ് ഉടമകളുടെ വരുമാനത്തെ ബാധിച്ചിട്ടുണ്ട്.വന്‍ നഷ്ടമാണ് ഇതുമൂലം ബസ് ഉടമസ്ഥര്‍ക്കുണ്ടാവുന്നത്.കോവിഡ് തീരുന്നതു വരെ ഇന്ധനത്തിന് സബ്സിഡി അനുവദിക്കുക, തൊഴിലാളികളുടെ ക്ഷേമ നിധി സര്‍ക്കാര്‍ അടയ്ക്കുക, ഈ വര്‍ഷം അവസാനം വരെയുള്ള റോഡ് നികുതി ഒഴിവാക്കുക എന്നീ ആവശ്യങ്ങളാണ് ബസ് സര്‍വീസ് തുടരാനായി ബസ്സുടമകള്‍ മുന്നോട്ടു വച്ചിരുന്നത്. എന്നാല്‍ ഡിസംബര്‍ വരെയുള്ള റോഡ് നികുതി ഒഴിവാക്കാനുള്ള ആവശ്യം സര്‍ക്കാര്‍ തള്ളിക്കളയുകയായിരുന്നു.പണമടയ്ക്കാനുള്ള സമയം നീട്ടി നല്‍കുകയല്ലാതെ മറ്റു വഴിയില്ല എന്നാണ് ഗതാഗത വകുപ്പ് പ്രതികരിച്ചത്.ഇതേ തുടര്‍ന്നാണ് സ്വകാര്യബസുകളുടെ പിന്മാറ്റം.

Leave a Reply

Your email address will not be published. Required fields are marked *