ന്യുദല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നേരത്തെ കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തിന് ചികില്‍സ നല്‍കുകയും രോഗം ഭേദമാകുകയും ചെയ്തിരുന്നു. എന്നാല്‍ ശ്വസിക്കുന്നതിന് ബുദ്ധിമുട്ടു നേരിടുന്നതിനാലാണ് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
ആഗസ്റ്റ് രണ്ടിനാണ് അമിത്ഷാക്ക് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഗുരുഗ്രാമിലെ വേദാന്ത ആശുപത്രിയില്‍ ചികില്‍ലയിലായിരുന്നു.അസുഖം ഭേദമായി ആശുപത്രി വിട്ടെങ്കിലും ആഗസ്റ്റ് 18 ന് വീണ്ടും എയിംസില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് 31 ന് ഡിസ്ചാര്‍ജ് ചെയ്തിരുന്നു. എന്നാല്‍ ശ്വാസതടസം പൂര്‍ണായി ഭേദമാകാത്തതിനെ തുടര്‍ന്നാണ് എയിംസില്‍ വീണ്ടും പ്രവേശിപ്പിച്ചത്.
