മലപ്പുറം-ലോക ഓസോണ്‍ ദിനാചരണത്തിന്റെ ഭാഗമായി ഓയിസ്ക ഇന്റര്‍നാഷണല്‍ മലപ്പുറം ജില്ലാ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ജീവിക്കാം പ്രകൃതിയെ നോവിക്കാതെ എന്ന മുദ്രവാഖ്യവുമായി പരിപാടി സംഘടിപ്പിച്ചു. മലയാള യൂണിവേഴ്സിറ്റി ക്യാമ്പസില്‍ നടന്ന ചടങ്ങ് മലയാള സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ.അനില്‍ വള്ളത്തോളിന് ഓയിസ്ക ഇന്റര്‍നാഷണല്‍ മലപ്പുറം ജില്ലാ പ്രസിഡന്റ് കെ.കെ.അബ്ദുല്‍ റസാഖ് ഹാജി ഫല വൃക്ഷ തൈ ( സപ്പോട്ട ) നല്കി ഉദ്ഘാടനം ചെയ്തു. വരും തലമുറയ്ക്ക് വേണ്ടി മരങ്ങള്‍ സംരക്ഷിക്കേണ്ടതിന്റെ ആവിശ്യകത പൊതുജനങ്ങളെ ബോധവത്കരിക്കുക എന്ന ഉദ്ദേശത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. സെക്രട്ടറി അഡ്വ. തലക്കാട്ട് സുഭാഷ്, ഷമീര്‍ കളത്തിങ്ങല്‍,വി.കെ.നിസാം. മെജസ്റ്റിക്ക് അഹമ്മദ്, കാദര്‍ കൈനിക്കര,സി.എം.അഷറഫ് എന്നിവര്‍ നേതൃത്വം നല്കി.
