മസ്ക്കറ്റ് : ഒമാനില്‍ പുതുതായി 568 പേര്‍ക്ക് കൂടി കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചു.,10 മരണം. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 95,907ഉം, മരണസംഖ്യ 885ഉം ആയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.
283 പേര് കൂടി സുഖം പ്രാപിച്ചതോടെ രോഗമുക്തരുടെ എണ്ണം. 86482 ആയി ഉയര്‍ന്നു. 90. 4 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 62പേരെ കൂടി വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചതും നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 512ആയി. ഇതില്‍ 185 പേര് തീവ്രപരിചരണ വിഭാഗത്തിലാണ്.
