കണ്ണൂര്‍ : ഐ എസ് ബന്ധമുണ്ടെന്ന് സംശയിക്കുന്ന വയനാട് കളമ്പക്കാടു സ്വദേശിയെ പാനൂര്‍ കടവത്തൂരില്‍ നിന്നു പൊലീസ് കസ്റ്റഡിയിലെടുത്തു. മുബൈ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് ഹനീഫ് പിടിയിലായത്. ഇയാളുടെ ഐ എസ് ബന്ധം സ്ഥിരീകരിച്ചിട്ടില്ലെന്നും തല്‍ക്കാലം കസ്റ്റഡിയില്‍ എടുത്തതാണെന്നും പൊലീസ് വിശദീകരിച്ചു. ഇയാളെ കണ്ണൂരിലെ രഹസ്യ കേന്ദ്രത്തില്‍ ചോദ്യം ചെയ്യുകയാണ്.
