നിര്‍ഭാഗ്യകരം

തിരുവനന്തപുരം നാദാപുരത്തെ ലീഗ് പ്രവര്‍ത്തകന്‍ മുഹമ്മദ് അസ്ലമിന്റെ കൊലപാതകം നിര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി. സംഭവം പ്രത്യേക സംഘം അന്വേഷിക്കും. പോലീസ് ശക്തമായ നടപടികളുമായി മുന്നോട്ടുപോകുമെന്നും പിണറായി പറഞ്ഞു. സ്ഥിതി നിയന്ത്രണവിദേയമാക്കാന്‍ ജില്ലാഭരണകൂടം കൃത്യമായി ഇടപെടുന്നുണ്ട്. നാദാപുരം എ എസ് പി കറുപ്പസ്വാമിയുടെ നേതൃത്വത്തില്‍ കുറ്റിയാടി സി ഐ ഉള്‍പ്പെടെ എട്ടഗ സംഘം കേസ്സ് അന്യേഷണം ആരംഭിച്ചു. ബൈക്കില്‍ രണ്ടു സുഹൃത്തുകള്‍ക്കൊപ്പം പോകുമ്പോഴാണ് മുഹമ്മദ് അസ്‌ലം ആക്രമിക്കപ്പെട്ടത്. ഡി വൈ എഫ് ഐ പ്രവര്‍ത്തകന്‍ തൂണേരി ഷിബിനെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതിയായിരുന്ന അസ്‌ലമിനെ കോടതി വെറുതെ വിട്ടിരുന്നു. കൊലപാതകത്തെ തുടര്‍ന്ന് വടകര താലൂക്കില്‍ യു ഡി എഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണ്ണമായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *