മുഖ്യമന്ത്രിയെ അപായപ്പെടുത്തുമെന്ന ഭീഷണി സന്ദേശം; കായംകുളം സ്വദേശിയെ കസ്‌റ്റഡിയിലെടുത്തു

മുഖ്യമന്ത്രി പിണറായി വിജയന് ഭീഷണി സന്ദേശം. ഫോണിലൂടെയാണ് സന്ദേശം ലഭിച്ചത്. സന്ദേശം ലഭിച്ച ഫോണിന്‍്റെ ഉടമയെ കായംകുളത്ത് നിന്നും പൊലീസ് കസ്‌റ്റഡിയിലെടുത്തു.

ഇന്നലെയാണ് മുഖ്യമന്ത്രിയെ അപായപ്പെടുത്തുമെന്ന ഭീഷണി സന്ദേശം ലഭിച്ചത്​. ഫോണ്‍ ഉടമയെ രാ​ത്രിതന്നെ കസ്റ്റഡിയിലെടുത്തു. മൂന്ന് ദിവസം മുന്‍പ് ഫോണ്‍ നഷ്‌ടപ്പെട്ടിരുന്നുവെന്നാണ് കായംകുളം ചേരാവള്ളി സ്വദേശിയായ ഇയാള്‍ പൊലീസിന് മൊഴി നല്‍കിയത്.

ഭീഷണി സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ സെക്രട്ടേറിയറ്റ് പരിസരത്തും ക്ലിഫ് ഹൗസിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *