ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ കൂട്ടബലാത്സംഗത്തിനിരയായ യുവതി മരിച്ചു.ഡല്‍ഹി എയിംസില്‍ ചികിത്സയിലിരിക്കെയാണ് മരണം.ഗുരുതരാവസ്ഥയിലായിരുന്ന യുവതിയെ കഴിഞ്ഞ ദിവസമാണ് വിദഗ്ദ്ധ ചികിത്സയ്ക്കായി എയിംസിലേക്ക് മാറ്റിയത്.ഈ മാസം 14നാണ് ഹത്രാസ് സ്വദേശിനിയായ ഇരുപതുകാരിയെ നാലുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തത്.
അക്രമികള്‍ പെണ്‍കുട്ടിയുടെ നാവ് മുറിച്ചെടുത്തിരുന്നു. പ്രതികളെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ക്കെതിരെ കൂട്ടബലാത്സംഗത്തിനും, കൊലക്കുറ്റത്തിനും കേസെടുത്തിട്ടുണ്ട്. അമ്മയ്ക്കും സഹോദരനുമൊപ്പം പുല്ലുവെട്ടാന്‍ പോയതായിരുന്നു ഇരുപതുകാരി. കൂടെയുണ്ടായിരുന്ന സഹോദരന്‍ ഒരു കെട്ടു പുല്ലുമായി വീട്ടിലേക്ക് പോയി. അമ്മയുടെ കണ്ണ് ഒന്ന് തെറ്റിയപ്പോള്‍ അക്രമികള്‍ പെണ്‍കുട്ടിയെ കഴുത്തില്‍ ഷാള്‍ മുറുക്കി പാടത്തിനുള്ളിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു.
