കൊവിഡ് ബാധിതനായ ട്രംപിനെ വാള്‍ട്ടര്‍ റീഡ് സൈനിക ആശുപത്രിയിലേക്ക് മാറ്റി

അമേരിക്ക: കൊവിഡ് ബാധിതനായ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ വാള്‍ട്ടര്‍ റീഡ് സൈനിക ആശുപത്രിയിലേക്ക് മാറ്റി. ചെറിയ പനിയുണ്ട്. ആരോഗ്യനില തൃപ്തികരമാണെന്നും, വൈറ്റ് ഹൗസ് അറിയിച്ചു. ആശുപത്രിയില്‍നിന്ന് ട്രംപ് ചുമതലകള്‍ നിര്‍വഹിക്കുമെന്നും വൈറ്റ് ഹൗസ് വക്താവ് അറിയിച്ചു. ട്രംപിന്റെ രണ്ടാഴ്ചത്തെ തെരഞ്ഞെടുപ്പ് പരിപാടികള്‍ മാറ്റിവച്ചു.

ഇന്നലെയാണ് ട്രംപിന് കൊവിഡ് സ്ഥിരീകരിച്ചത്. ട്രംപിന്‍റെ ഉപദേഷ്ടാവ് ഹോപ് ഹിക്ക്സിന് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ട്രംപും ഭാര്യ മെലാനിയ ട്രംപും ക്വാറന്‍റൈനില്‍ പോയിരുന്നു. പ്രഥമ വനിത മെലാനിയയ്ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. വിവരം ട്രംപ് തന്നെയാണ് ട്വിറ്ററിലൂടെ വ്യക്തമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *