തിരുവനന്തപുരം: ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം നടന്ന വ്യാജ ഏറ്റുമുട്ടലുകളെക്കുറിച്ച് അന്വേഷണം വേണമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം വയനാടും മലപ്പുറത്തുമായി 10 വ്യാജ ഏറ്റുമുട്ടലുകളാണ് നടന്നത്. ഇതില്‍ സമഗ്ര അന്വേഷണം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
വയനാട്ടില്‍ മാവോയിസ്റ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ കെപിസിസി അപലപിക്കുന്നതായും അദ്ദേഹം പറഞ്ഞു. വയനാട്ടില്‍ ഇന്ന് നടന്ന സംഭവത്തെക്കുറിച്ച് തനിക്ക് വിശദമായി അറിയില്ല. മുന്‍പ് നടന്ന സംഭവങ്ങളെയാണ് താന്‍ വ്യാജ ഏറ്റുമുട്ടല്‍ എന്നു പറഞ്ഞതെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.
