കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്. ഇന്ന് വ്യാപാരം ആരംഭിച്ചപ്പോള്‍ പവന് 1,200 രൂപയുടെയും ഗ്രാമിന് 150 രൂപയുടെയും ഇടിവുണ്ടായി. ഇതോടെ പവന് 37,680 രൂപയും ഗ്രാമിന് 4,710 രൂപയുമായി. ശനി, തിങ്കള്‍ ദിവസങ്ങളിലായി പവന് 480 രൂപ വര്‍ധിച്ച ശേഷമാണ് ഇന്ന് വലിയ വിലയിടിവുണ്ടായത്.
രണ്ട് മാസത്തിനിടെയുണ്ടായ ഏറ്റവും വലിയ വിലയിടിവാണിത്. അമേരിക്കയില്‍ ഡോണള്‍ഡ് ട്രംപിന്റെ പരാജയവും കോവിഡ് വാക്സിന് അടുത്ത വര്‍ഷമാദ്യം വിപണിയില്‍ എത്തുമെന്ന റിപ്പോര്‍ട്ടുകളുമാണ് വലിയ വിലയിടിവിന് കാരണം.
