വയനാട്: മക്കിയാട് മദ്യലഹരിയില്‍ സുഹൃത്തിനെ തലക്കടിച്ചു കൊലപ്പെടുത്തി. എടത്തറ കോളനിയില്‍ വെള്ളനാണ് സുഹൃത്തിന്റെ മര്‍ദ്ദനമേറ്റ് മരിച്ചത്. സംഭവത്തില്‍ മക്കിയാട് ഞാറലോട് തടത്തില്‍ വര്‍ഗീസിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രിയിലാണ് സംഭവം. മദ്യം വാങ്ങിയ പണവുമായ് ബന്ധപ്പെട്ട പ്രശ്നങ്ങളാണ് വാക്കേറ്റത്തിലേക്കും, തുടര്‍ന്ന് കൊലപാതകത്തിലേക്കും നയിച്ചത്. വെള്ളന്റെ വീട്ടില്‍ വെച്ചായിരുന്നു സംഭവം. പ്രകോപിതനായ വര്‍ഗീസ് ചുറ്റിക വെച്ച് വെളളന്റെ തലക്കടിക്കുകയായിരുന്നു. കണ്ണിന് സമീപം അടിയേറ്റ് ഗുരുതരമായി പരിക്കേറ്റു. മാനന്തവാടി ജില്ലാശുപത്രിയില്‍ വെച്ചാണ് മരിച്ചത്.
