കണ്ണൂര്‍: സിപിഎം സംസ്ഥാന സെക്രട്ടറിയായി വരേണ്ടത് പി. ജയരാജിനെയായിരുന്നുവെന്ന് മുല്ലപ്പള്ളിയുടെ പ്രസ്താവനയക്ക് മറുപടിയുമായി പി. ജയരാജന്.
മുല്ലപ്പള്ളി രാമചന്ദ്രന്റെ ഗുഡ് സര്‍ട്ടിഫിക്കേറ്റ് തനിക്ക് ആവശ്യമില്ലെന്ന് ജയരാജന് വ്യക്തമാക്കി .പണ്ട് തന്നെ രക്തംകുടിക്കുന്ന ഡ്രാക്കുള എന്ന് വിളിച്ചതും ഇവര്‍ തന്നെയാണെന്നും ജയരാജന് കൂട്ടിച്ചേര്‍ത്തു .
ഇതിന്റെ ലക്ഷ്യം പാര്‍ട്ടി ബന്ധുക്കളില്‍ ആശയക്കുഴപ്പം ഉണ്ടാക്കുക എന്നുള്ളതാണെന്നും അതിന് വേണ്ടി വച്ച വെള്ളം അങ്ങ് വാങ്ങിവച്ചേക്ക് എന്നും അദ്ദേഹം അറിയിച്ചു .
