കോണ്‍ഗ്രസ്​ തകര്‍ന്നു, നാഥനില്ല; ദേശീയ തലത്തില്‍ പുതിയ ബദല്‍ വേണം -കെജ്​രിവാള്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസ്​ തകര്‍ന്നുകൊണ്ടിരിക്കുകയാണെന്നും ദേശീയ തലത്തില്‍ പുതിയ ബദല്‍ വേണമെന്നും ആവശ്യപ്പെട്ട്​ എ.എ.പി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ്​ കെജ്​രിവാള്‍.

”കോണ്‍ഗ്രസ്​ തകര്‍ന്നുകൊണ്ടിരിക്കുകയോ തകര്‍ന്നിരിക്കുകയോ ചെയ്​തിരിക്കുന്നു. കോണ്‍ഗ്രസിന്​ നാഥനില്ല. ബി.ജെ.പിയില്‍ അസംതൃപ്​തിയുള്ളവര്‍ കോണ്‍ഗ്രസിന്​ വോട്ട്​ ചെയ്യും. പക്ഷേ കോണ്‍​ഗ്രസ്​ നേതാക്കള്‍ ബി.ജെ.പിയുമായി സഹകരിച്ച്‌​ സര്‍ക്കാറുണ്ടാക്കും. നമുക്ക്​ കോണ്‍​ഗ്രസിന്​ പകരം ദേശീയ തലത്തില്‍ പുതിയ ബദല്‍ വേണം” -കെജ്​രിവാള്‍ അഭിപ്രായപ്പെട്ടു.

ഡല്‍ഹി സര്‍ക്കാര്‍ ദീവാലി ലക്ഷ്​മി പൂജ നടത്തുന്നത്​ മൃദുഹിന്ദുത്വമല്ലേ എന്ന ചോദ്യത്തിന്​ കെജ്​രിവാളി​െന്‍റ മറുപടി ഇങ്ങനെ : ”പൂജനടത്തുന്നതിന്​ ആളുകള്‍ എന്തിനാണ്​ എതിരുനില്‍ക്കുന്നതെന്ന്​ എനിക്ക്​ മനസ്സിലാകുന്നില്ല. ഭക്തി ഒരു നല്ല കാര്യമാണ്​. നിങ്ങളുടെ ലിബറല്‍ സുഹൃത്തുക്കളോടും പൂജ നടത്താന്‍ പറയൂ. അവര്‍ക്കും നല്ല സമാധാനം കിട്ടും”.

ഹിന്ദുസ്ഥാന്‍ ടൈംസ്​ ലീഡേഴ്​സ്​ സമ്മിറ്റിനിടെയായിരുന്നു കെജ്​രിവാളി​െന്‍റ അഭിപ്രായ പ്രകടനങ്ങള്‍.

Leave a Reply

Your email address will not be published. Required fields are marked *