സൈബര്‍ ആക്രമണം തടയല്‍; പൊലിസിന് കൂടുതല്‍ അധികാരം നല്‍കുന്ന ഭേദഗതിയ്ക്ക് അംഗീകാരം

തിരുവനന്തപും: സാമൂഹ്യമാധ്യമങ്ങള്‍ വഴിയുള്ള കുറ്റകൃത്യം തടയാനുള്ള പൊലിസ് ആക്ടിലെ ഭേദഗതിക്ക് അംഗീകാരം. പൊലീസ് നിയമ ഭേദഗതിയില്‍ ചട്ട ഭേദഗതിയില്‍ ഗവര്‍ണര്‍ ഒപ്പിട്ടു. സൈബര്‍ അധിക്ഷേപം തടയാന്‍ പൊലീസിന് കൂടുതല്‍ അധികാരം നല്‍കുന്നതാണ് ഭേദഗതി. അധിക്ഷേപം തടയാന്‍ വാറന്റ് ഇല്ലാതെ തന്നെ പൊലീസിന് ഇനി അറസ്റ്റ് ചെയ്യാം.

വ്യാജ വാര്‍ത്തകള്‍ തടയാന്‍ നടപടിയുണ്ടാകുമെന്ന മുഖ്യമന്ത്രിയുടെ ആവര്‍ത്തിച്ചുള്ള പ്രഖ്യാപനത്തിന് പിന്നാലെയാണ് ഭേദഗതി. പൊലീസ് ആക്ടില്‍ 118 (എ) എന്ന ഉപവകുപ്പ് ചേര്‍ത്താണ് ഭേദഗതി. പുതിയ ഭേദഗതി പ്രകാരം ഏതെങ്കിലും തരത്തിലുള്ള വിനിമയ മാര്‍ഗത്തിലൂടെ അപകീര്‍ത്തികരമായ വാര്‍ത്തവന്നാല്‍ അഞ്ച് വര്‍ഷം വരെ തടവോ 10,000 പിഴയോ രണ്ടും കൂടിയോ ചുമത്താം.

പുതിയ ഭേദഗതി പ്രകാരം ഒരു വാര്‍ത്തക്കെതിരെ ആര്‍ക്കുവേണണെങ്കിലും മാധ്യമത്തിനോ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയോ ഏത് പൊലീസ് സ്റ്റേഷനിലും പരാതി നല്‍കാം. ജാമ്യം ലഭിക്കാത്ത കുറ്റമായതിനാല്‍ പരാതി ലഭിച്ചാല്‍ പൊലീസിന് കേസെടുക്കേണ്ടിവരും. അറസ്റ്റും ചെയ്യാം.

Leave a Reply

Your email address will not be published. Required fields are marked *