കേരളത്തിലെ ജനങ്ങളെ പൂട്ടിയിട്ട് കോവിഡ് തടയാനാവില്ല -മന്ത്രി ശൈലജ

കോഴിക്കോട്: കേരളത്തിലെ ജനങ്ങളെ പൂട്ടിയിട്ട് കോവിഡ് തടയാനാവില്ലെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ. പുറത്തിറങ്ങുമ്ബോള്‍ എല്ലാവരും മാസ്ക് ധരിക്കണമെന്നും അകലം പാലിക്കണമെന്നും നിര്‍ദേശിക്കാനെ കഴിയൂ. തെരഞ്ഞെടുപ്പിന്‍റെ സാഹചര്യത്തില്‍ കോവിഡ് പടരാന്‍ സാധ്യത കൂടുതലാണെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.

കോവിഡ് ബാധ വ്യാപിക്കുന്നത് കുറച്ചു കൊണ്ടുവരാനാണ് എല്ലാവരും പരിശ്രമിക്കേണ്ടത്. ആളുകള്‍ കൂടുമ്ബോള്‍ വ്യാപനം വര്‍ധിക്കാന്‍ സാധ്യതയുണ്ട്. ആരോഗ്യ പ്രവര്‍ത്തകര്‍, പൊലീസ്, വോളന്‍റിയര്‍മാര്‍, മാധ്യമപ്രവര്‍ത്തകര്‍, നാട്ടുകാര്‍ എന്നിവരുടെ പരിശ്രമത്തിന്‍റെ ഫലമായി എത്രമാത്രം കുറക്കാന്‍ സാധിക്കുമെന്നാണ് ചിന്തിക്കേണ്ടതെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *