പുല്‍വാമ ഭീകരാക്രമണം: ഇന്‍റലിജന്‍സ്​ റിപ്പോര്‍ട്ട്​ അവഗണിച്ച പ്രധാനമന്ത്രി സൈനികരെ മരണത്തിന്​ വിട്ടുകൊടുത്തു -രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: പ​േല്‍വാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട്​ പ്രധാനമന്ത്രിക്കെതിരെ വീണ്ടും ആഞ്ഞടിച്ച്‌​ കോണ്‍ഗ്രസ്​ നേതാവ്​ രാഹുല്‍ ഗാന്ധി. പ​​ുല്‍വാമയില്‍ ഇന്‍റലിജന്‍സ്​ വിവരം അവഗണിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി സൈനികരെ മരണത്തിന്​ വിട്ടുകൊടുക്കുകയായിരുന്നുവെന്ന്​ രാഹുല്‍ ​ട്വീറ്റ്​ ചെയ്​തു.

2019 ഫെബ്രുവരി 14ന്​ സിനിമാ ചിത്രീകരണത്തിലായിരുന്ന പ്രധാനമന്ത്രി നേര​ത്തേ ലഭിച്ച ഇന്‍റലിജന്‍സ്​ വിവരം അവഗണിച്ച്‌​ നമ്മു​ടെ സൈനികരെ പ​ു​ല്‍വാമയില്‍ മരണത്തിന്​ വിട്ടുകൊടുക്കുകയായിരുന്നു. എന്തുകൊണ്ടാണ്​ പ്രവര്‍ത്തനക്ഷമമായ ഇന്‍റലിജന്‍സ്​ വിവരം അവഗണിച്ചത്​?” -രാഹുല്‍​ ചോദിച്ചു.

പുല്‍വാമ ആക്രമണത്തെ കുറിച്ചുള്ള മാധ്യമ റി​പ്പോര്‍ട്ട്​ പങ്കുവെച്ചു​െകാണ്ടായിരുന്നു രാഹുലിന്‍റെ വിമര്‍ശനം.

Leave a Reply

Your email address will not be published. Required fields are marked *