പെട്രോള്‍ വില: ഒഴികഴിവ്​ പറയാതെ പരിഹാരം കാണണം -മോദിയോട്​ സോണിയ

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധനവില അടിക്കടി വര്‍ധിപ്പിക്കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച്‌​ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി. അനിയന്ത്രിതമായി കുതിച്ചുയരുന്ന ഇന്ധന വില കുറക്കണം. ജനങ്ങളുടെ ദുരിതത്തില്‍ നിന്ന്​ സര്‍ക്കാര്‍ ലാഭമുണ്ടാക്കുകയാണെന്നും​ അവര്‍ കുറ്റപ്പെടുത്തി.

എണ്ണ-പാചക വാതക വില വര്‍ധന മൂലം ജനങ്ങള്‍ കടുത്ത ദുരിതത്തിലാണെന്നും ഇത്തവണയെങ്കിലും ഒഴികഴിവ്​ പറയാതെ പരിഹാരം കണ്ടെത്തണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.

“ഇന്ധന വില എക്കാലത്തെയും ഉയര്‍ന്ന നിരക്കിലാണ്​. രാജ്യത്തിന്‍റെ പല ഭാഗങ്ങളിലും പെട്രോള്‍ ലിറ്ററിന് 100 രൂപ കവിഞ്ഞു. ഡീസല്‍ വില കുതിച്ചുയരുന്നത് ദശലക്ഷക്കണക്കിന് കര്‍ഷകരുടെ കൂടുതല്‍ ദുരിതത്തിലാക്കി. ക്രൂഡ്​ ഓയിലിന്​ അന്താരാഷ്ട്ര വിപണിയില്‍ സാധാരണ വില ആയിരിക്കെയാണ്​ ഇന്ത്യയില്‍ ഇന്ധന വില വര്‍ധിപ്പിക്കുന്നത്​” -കത്തില്‍ ചൂണ്ടിക്കാട്ടി.

പെട്രോളിന്‍റെയും ഡീസലിന്‍റെയും വില തുടര്‍ച്ചയായി 12 ദിവസമാണ്​ വര്‍ധിപ്പിച്ചത്​. അന്താരാഷ്ട്ര എണ്ണവില കുറഞ്ഞപ്പോള്‍ ​േകന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം പെട്രോള്‍, ഡീസല്‍ തീരുവ മൂന്നിരട്ടിയോളം വര്‍ധിപ്പിച്ചിരുന്നു. വില റോക്കറ്റ്​ കണക്കെ കുതിച്ചുയരു​േമ്ബാഴും ഈ വര്‍ധിപ്പിച്ച നികുതി പിന്‍വലിക്കാന്‍ പോലും കേന്ദ്രം തയ്യാറാകുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *