ബെംഗളൂരു: മംഗളൂരുവില്‍ ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന യുവതിയെ ലൈംഗീകമായി ആക്രമിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതി അറസ്റ്റില്‍. ട്രെയിനില്‍ യാത്ര ചെയ്യവേ ഇയാള്‍ യുവതിയുടെ ശരീരത്തില്‍ നിരന്തരം സ്പര്‍ശിക്കുകയായിരുന്നു. യുവതി സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുകയുമായിരുന്നു. തുടര്‍ന്ന് മംഗളൂരു റെയില്‍വേ പൊലീസ് സ്റ്റേഷനില്‍ യുവതി നല്‍കിയ പരാതിയെ തുടര്‍ന്ന് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
