ബിജെപിക്ക് കേരളത്തിലൊരിക്കലും വേരുറപ്പിക്കാന്‍ കഴിയില്ലെന്ന് പികെ കുഞ്ഞാലിക്കുട്ടി.

തിരുവനന്തപുരം: ബിജെപിക്ക് കേരളത്തിലൊരിക്കലും വേരുറപ്പിക്കാന്‍ കഴിയില്ലെന്ന് മുന്‍ എംപിയും മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയുമായ പികെ കുഞ്ഞാലിക്കുട്ടി. മതേതരത്വം എന്തെന്നറിയാത്ത, മതേതരത്വത്തെ പരിഗണിക്കാത്ത ഒരു പാര്‍ട്ടിയാണ് ബിജെപിയെന്നും അദ്ദേഹം ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

‘കേരളത്തില്‍ ഒരിക്കലും ബിജെപിയെ പോലെ മതേതരത്വത്തെ പരിഗണിക്കാത്ത ഒരു പാര്‍ട്ടിക്ക് വേരുറപ്പിക്കാന്‍ സാധിക്കുകയില്ല. ഇനി അഥവാ അങ്ങനെ വരണമെന്നുണ്ടെങ്കില്‍ തന്നെ ബിജെപിക്ക് അവരുടെ നയങ്ങളും തീരുമാനവുമെല്ലാം മാറ്റി കോണ്‍ഗ്രസിനെ പോലെ എല്ലാവരെയും ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന പാര്‍ട്ടിയായി മാറേണ്ടിവരും. എന്നാല്‍ മാത്രമേ അവര്‍ക്ക് അനുകൂലമായ രീതിയില്‍ എന്തെങ്കിലും സംഭവിക്കുകയുള്ളു. എല്ലാവരെയും ഒരേപോലെ ഉള്‍ക്കൊള്ളാന്‍ സാധിക്കാത്ത ഒരു പാര്‍ട്ടി എങ്ങനെയാണ് കേരളത്തില്‍ ക്ലച്ച്‌ പിടിക്കുക?’.- കുഞ്ഞാലിക്കുട്ടി ചോദിച്ചു.

കേരളത്തിന്റെ മുഖ്യമന്ത്രിയാകണമെന്ന് താന്‍ ഇതുവരെ ആഗ്രഹിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തനിക്ക് ഉപമുഖ്യമന്ത്രി പോലുള്ള പദവികള്‍ പലപ്പോഴും ആവശ്യപ്പെടാമായിരുന്നുവെന്നും എന്നാല്‍ അങ്ങനെയൊന്നും താന്‍ ആവശ്യപ്പെട്ടിട്ടില്ലല്ലോ എന്നും അദ്ദേഹം ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *