ലഖ്നൗ: മകളെ ശല്യംചെയ്തെന്ന് പോലീസില്‍ പരാതിപ്പെട്ട അച്ഛനെ വെടിവെച്ച് കൊലപ്പെടുത്തി. യുപിയിലാണ് സംഭവം. 2018 ജൂലൈയിലാണ് ആറുപേര്‍ക്കെതിരെ പിതാവ് പോലീസില്‍ പരാതി നല്‍കിയത്.
കഴിഞ്ഞ ദിവസം പ്രതിയുടെ ഭാര്യയും അമ്മയും പെണ്‍കുട്ടിയെയും പിതാവിനെയും അമ്ബലത്തില്‍ വച്ച് കണ്ടിരുന്നു. തുടര്‍ന്ന് ഇരുകൂട്ടരും പഴയ കേസിനെചൊല്ലി തര്‍ക്കമായി. ഇതിനിടെ സ്ഥലത്തെത്തിയ പ്രതി പെണ്‍കുട്ടിയുടെ അച്ഛനുനേരെ വെടിയുതിര്‍ക്കുകയായിരുന്നു.
അച്ഛനെ വെടിവച്ചെന്ന് പറഞ്ഞ് നിലവിളിച്ച് കരയുന്ന പെണ്‍കുട്ടിയുടെ വീഡിയോ പുറത്തുവന്നതോടെയാണ് പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയത്. നാലു പ്രതികളില്‍ രണ്ടുപേരെ പോലീസ് അന്വേഷണത്തില്‍ അറസ്റ്റിലായി.
