പൊലീസ് സ്റ്റേഷനുകളില്‍ സിസിടിവി സ്ഥാപിക്കാത്തതില്‍ കേന്ദ്രത്തെ വിമര്‍ശിച്ച്‌ സുപ്രീംകോടതി

ഡല്‍ഹി : രാജ്യത്ത് പൊലീസ് സ്റ്റേഷനുകളിലും കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ ഓഫീസുകളിലും സിസിടിവി സ്ഥാപിക്കാനുള്ള ഉത്തരവ് നടപ്പാക്കാത്തതിന് കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച്‌ സുപ്രീംകോടതി .ഉത്തരവ് ഇറങ്ങി മാസങ്ങള്‍ കഴിഞ്ഞിട്ടും കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.

മൂന്നാഴ്ച്ചയ്ക്കകം കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ ഓഫീസുകളില്‍ സിസിടിവി സ്ഥാപിക്കാനുള്ള നടപടികള്‍ എന്തൊക്കെ എന്ന് വിശദീകരിച്ചുള്ള സത്യവാങ്മൂലം നല്‍കാന്‍ ജസ്റ്റിസ് റോഹിന്‍റന്‍ നരിമാന്‍ അദ്ധ്യക്ഷനായ ബെഞ്ച് നിര്‍ദ്ദേശിച്ചു. സംസ്ഥാന സര്‍ക്കാരുകള്‍ ഒരുമാസത്തിനുള്ളില്‍ പൊലീസ് സ്റ്റേഷനുകളില്‍ സിസിടിവി സ്ഥാപിക്കുന്നതിനായി പണം നീക്കിവെക്കണം. പിന്നീട് നാല് മാസത്തിനുള്ളില്‍ സിസിടിവികള്‍ സ്ഥാപിക്കണം.

തെരഞ്ഞെടുപ്പ് നടക്കുന്ന കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍ക്ക് ഇതിനായി ഡിസംബര്‍ 31 വരെ കോടതി സമയം നല്‍കി. കസ്റ്റഡിയില്‍ നടക്കുന്ന പീഡനം തടയുന്നതിന്‍റെ ഭാഗമായാണ് പൊലീസ് സ്റ്റേഷനുകളിലും അന്വേഷണ ഏജന്‍സികളുടെ ഓഫീസുകളിലും സിസിടിവി സ്ഥാപിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടത് .

Leave a Reply

Your email address will not be published. Required fields are marked *