കെട്ടിടത്തിന് മുകളില്‍ നിന്ന് മൂന്ന് വയസുകാരനെ യുവതി എറിഞ്ഞുകൊന്നു

ഹൈദരാബാദ്: കെട്ടിടത്തിന് മുകളില്‍ നിന്ന് മൂന്ന് വയസുകാരനെ യുവതി എറിഞ്ഞുകൊന്നു. ഹൈദരാബാദില്‍ ആണ് സംഭവം നടന്നത്. ഭര്‍ത്താവ് ഭര്‍ത്തൃസഹോദരന്റെ മകനോട് കൂടുതല്‍ അടുപ്പം കാണിക്കുന്നു എന്നതില്‍ മനംനൊന്താണ് യുവതി കുഞ്ഞിനെ എറിഞ്ഞ് കൊന്നത്.

അയേഷ എന്ന ഇരുപത്തിരണ്ട്കാരിയാണ് കുട്ടിയെ രണ്ടാം നിലയില്‍ നിന്നും എറിഞ്ഞുകൊന്നത്. ഇന്നലെയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. വീഴ്ചയില്‍ ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് യുവതിയെ അറസ്റ്റ് ചെയ്തു. യുവതിക്കും ഭര്‍ത്താവിനും കുഞ്ഞ് ജനിക്കാത്തതിലും മരുമകനോടുള്ള ഭര്‍ത്താവിന്‍റെ സ്നേഹവും ആണ് യുവതിയെ കൊലയിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു,

Leave a Reply

Your email address will not be published. Required fields are marked *