ഹാങ്ങ്ഷു: ഇന്ത്യക്ക് പ്രതീക്ഷയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് കൂടിക്കാഴ്ച. ജി20 ഉച്ചകോടിക്കിടെയാണ് കൂടിക്കാഴ്ച നടന്നത്. ഇന്ത്യയിലേക്ക് കൂടുതല്‍ നിക്ഷേപം നടത്താനുള്ള സാധ്യതയാണ് മോദി ആരാഞ്ഞത്. അടിസ്ഥാന സൗകര്യ വികസന ഫണ്ടിലേക്കാണ് സൗദി നിക്ഷേപം തേടിയത്. ഇന്ത്യന്‍ റെയില്‍വേയുടെ ആധുനീകവത്കരണത്തിനുള്ള സൗദി സഹായവും മോദി അഭ്യര്‍ഥിച്ചു. ഐക്യരാഷ്ട്ര സഭ രക്ഷാസമിതിയുടെ പുനസംഘടന സംബന്ധിച്ച ചര്‍ച്ചയുമുണ്ടായി. രക്ഷാസമിതി അംഗങ്ങളായി കൂടുതല്‍ രാജ്യങ്ങളെ ഉള്‍പ്പെടുത്തണമെന്നതിലും ഇരുവര്‍ക്കും സമാന നിലപാടായിരുന്നു ഉണ്ടായിരുന്നത്. സ്വദേശിവത്കരണം സൗദിയില്‍ നടക്കുന്ന സാഹചര്യത്തില്‍ അവിടുത്തെ ഇന്ത്യക്കാരുടെ ആശങ്കയും പ്രധാനമന്ത്രി പങ്കുവെച്ചു.
