ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​ന്‍റെ കൊ​ല​പാ​ത​കം: അ​ന്വേ​ഷ​ണം വ​ഴി​തി​രി​ച്ചു​വി​ടാ​ന്‍ ശ്ര​മ​മെ​ന്ന് ചെ​ന്നി​ത്ത​ല

മു​സ്‌ലിം ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​ന്‍ ക​ട​വ​ത്തൂ​ര്‍​മു​ക്കി​ല്‍ പീ​ടി​ക​പാ​റാ​ല്‍ വീ​ട്ടി​ല്‍ മ​ന്‍​സൂ​ര്‍ (21) കൊ​ല്ല​പ്പെ​ട്ട കേ​സി​ല്‍ അ​ന്വേ​ഷ​ണം വ​ഴി​തി​രി​ച്ചു​വി​ടാ​ന്‍ ശ്ര​മം ന​ട​ക്കു​ക​യാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. തി​രു​വ​ന​ന്ത​പു​ര​ത്ത് വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സാ​ധാ​ര​ണ ഇ​ത്ത​രം കേ​സു​ക​ളു​ടെ അ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ചി​നെ ഏ​ല്‍​പ്പി​ക്കാ​റി​ല്ല. എ​ന്നി​ട്ടും സി​പി​എം അ​നു​ഭാ​വ​മു​ള്ള ക്രൈം​ബ്രാ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​നെ അ​ന്വേ​ഷ​ണ​ത്തി​ന് നി​യോ​ഗി​ച്ച​ത് കേ​സ് അ​ട്ടി​മ​റി​ക്കാ​ന്‍ വേ​ണ്ടി​യാ​ണ്. ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ പു​തി​യ സം​ഘ​ത്തെ കേ​സ് അ​ന്വേ​ഷ​ണ​ത്തി​ന് നി​യോ​ഗി​ക്കാ​ന്‍ ത​യാ​റാ​ക​ണ​മെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് ആ​വ​ശ്യ​പ്പെ​ട്ടു.

Leave a Reply

Your email address will not be published. Required fields are marked *