ഡല്‍ഹി : രാജ്യത്തെ കൊവിഡ് പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗം ചേരുന്നു .വീഡിയോ കോണ്‍ഫറന്‍സിലൂടെ നടക്കുന്ന യോഗത്തില്‍ കൊവിഡ് സംബന്ധിച്ച പ്രമേയം പാസാക്കുമെന്നാണ് വിവരം. സോണിയാ ഗാന്ധിയുടെ അധ്യക്ഷതയിലാണ് യോഗം നടക്കുക . കൊവിഡ് മഹാമാരിയെ ഫലപ്രദമായി പ്രതിരോധിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പരാജയമാണെന്ന് മുന്‍ ധനമന്ത്രി പി ചിദംബരം ആരോപിച്ചു .
കോവിഡ് രണ്ടാം തരംഗവും വ്യാപനവും മുന്‍കൂട്ടി കാണുന്നതിലും ജാഗ്രത പുലര്‍ത്തുന്നതിലും സര്‍ക്കാര്‍ പരാജയപ്പെട്ടു. ആവശ്യത്തിന് തുക സര്‍ക്കാര്‍ നീക്കിവെച്ചില്ല. നീക്കിവെച്ച തുക ചെലവാക്കിയതിനെ കുറിച്ച് ഒരുകണക്കും ഇല്ലെന്നും ചിദംബരം പ്രമുഖ മാധ്യമത്തോട് പ്രതികരിച്ചു .
