വര്‍ക്കല: വര്‍ക്കലയില്‍ മോഷണക്കേസില്‍ യുവ ദമ്ബതികള്‍ അറസ്റ്റില്‍. വര്‍ക്കല ചിലക്കൂര്‍ വലിയപള്ളിക്ക് സമീപം വട്ടവിള കടയില്‍ വീട്ടില്‍ റിയാസ് (29), ഇയാളുടെ ഭാര്യ പൂവത്തൂര്‍ മഞ്ചവിളാകം കൊല്ലയില്‍ ശ്രീവിലാസത്തില്‍ ആന്‍സി(24) എന്നിവരാണ് അറസ്റ്റിലായത്. യാതോരു തെളിവും അവശേഷിക്കാത്ത കേസായിരുന്നു ഇവരുടേതെന്ന് പൊലീസ് പറയുന്നു.
അയിരൂര്‍ ഇലകമണില്‍ പുതുതായി പണികഴിപ്പിച്ചു കൊണ്ടിരിക്കുന്ന സുധീര്‍ ഖാന്റെ വീട്ടില്‍ നടത്തിയ മോഷണത്തെ തുടര്‍ന്നണ് അറസ്റ്റ്. ഇവിടെ നിന്നും 5 ലക്ഷം രൂപയും 3 പവന്‍ സ്വര്‍ണാഭരണവും വിദേശ കറന്‍സിയുമാണ് ഇരുവരും ചേര്‍ന്ന് മോഷ്ടിച്ചത്. രാത്രിയായിരുന്നു മോഷണം. സമീപത്തെ വീടുകളില്‍ രാത്രി മോഷ്ടിക്കാന്‍ ഇരുവരും കയറാറുണ്ടെന്നും സംസാരമുണ്ട്.
എക്‌സ്റ്റന്‍ഷന്‍ സ്റ്റിക്കും കാന്തവും ഉപയോഗിച്ച് താക്കോല്‍കൂട്ടം കൈക്കലാക്കിയ ശേഷമായിരുന്നു മോഷണം. മോഷണമുതലുകള്‍ പൊലീസ് കണ്ടെടുത്തു. അന്വേഷണം പ്രതികളിലേക്കെത്തുന്നതിനായുള്ള തെളിവുകളൊന്നും ആദ്യം ലഭിച്ചില്ല. അതിവിദഗ്ധമായിട്ടായിരുന്നു ഇരുവരും പദ്ധതി തയ്യാറാക്കിയതും നട്ടപ്പിലാക്കിയതും. വര്‍ക്കല ഡി വൈ എസ് പി ബാബുക്കുട്ടന്‍, അയിരൂര്‍ എസ് ഐ രാജേഷ് എന്നിവര്‍ ചേര്‍ന്നാണ് ശാസ്ത്രീയമായി അന്വേഷണം നടത്തി പ്രതികളെ കുടുക്കിയത്.
