പതിമൂന്നുകാരിയെ ഭീഷണിപ്പെടുത്തി മാസങ്ങളോളം പീഢനം; സിപിഎം ബ്രാഞ്ച് സെക്രട്ടറിയും പാര്‍ട്ടി അംഗവും പിടിയില്‍

തിരുവനന്തപുരം: നാവായിക്കുളത്ത് പതിമൂന്നുകാരിയെ പ്രലോഭിപ്പിച്ചും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയും ആറുമാസത്തോളം പീഡിപ്പിച്ച സിപിഎം നേതാവും പാര്‍ട്ടി ബ്രാഞ്ച് അംഗവും പിടിയിലായി. കല്ലമ്ബലം മരുതിക്കുന്ന് ബ്രാഞ്ച് സെക്രട്ടറി മുല്ലനല്ലൂര്‍ പുത്തന്‍ വീട്ടില്‍ സഫറുള്ള (44), പാര്‍ട്ടി ബ്രാഞ്ച് അംഗവും ഇയാളുടെ സുഹൃത്തുമായ മുല്ലനല്ലൂര്‍ കാവുവിള പുത്തന്‍ വീട്ടില്‍ ഷമീര്‍ (32) എന്നിവരെയാണ് പൊലീസ് സാഹസികമായി അറസ്‌റ്റ് ചെയ്‌തത്.

എട്ടാംക്ളാസുകാരിയെ കൊല്ലുമെന്ന് പേടിപ്പിച്ചും പ്രലോഭിപ്പിച്ചുമാണ് ഇരുവരും പീഡിപ്പിച്ചത്. കുട്ടിയെ ആദ്യം പീഡിപ്പിച്ചത് ഷമീറാണ് തുടര്‍ന്ന് വിവരമറിഞ്ഞ് കുട്ടിയുടെ അടുത്തെത്തിയ സഫറുള‌ള കുട്ടിയെ ഭയപ്പെടുത്തിയ ശേഷം പീഡിപ്പിച്ചു. കുട്ടിയുടെ സ്വഭാവത്തിലെ മാ‌റ്രം ശ്രദ്ധിച്ച വീട്ടുകാര്‍ വിവരം ചൈല്‍ഡ് ലൈനില്‍ അറിയിച്ചു. തുടര്‍ന്ന് ഇവര്‍ നടത്തിയ കൗണ്‍സിലിംഗിലാണ് ഞെട്ടിക്കുന്ന വിവരം പുറത്തറിഞ്ഞത്.

ഒളിവില്‍ പോകാന്‍ ശ്രമിച്ച ഇവരെ പിന്തുടര്‍ന്ന് പള്ളിക്കല്‍ ഇന്‍സ്പെക്ടര്‍ അനില്‍കുമാറിന്റെ നേതൃത്വത്തില്‍ എസ്.ഐ ശരലാല്‍, ഗ്രേഡ് എസ് .ഐ ബാബു, എ.എസ്.ഐ അനില്‍കുമാര്‍ , സി.പി.ഒ ബിജുമോന്‍, ഹോം ഗാര്‍ഡ് ശിവശങ്കരപിള്ള എന്നിവരടങ്ങുന്ന സംഘം സാഹസികമായി പിടികൂടി. പ്രതികളെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്‌തു.

Leave a Reply

Your email address will not be published. Required fields are marked *