തിരുവനന്തപുരം: കോവിഡ് വ്യാപനം സംസ്ഥാനത്ത് അതിരൂക്ഷമാകുന്ന സാഹചര്യത്തില്‍ സമ്ബൂര്‍ണ്ണ ലോക്ക്ഡൗണ്‍ ആലോചിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. രോഗം വലിയ രീതിയില്‍ വ്യാപിക്കുന്ന ജില്ലകളില്‍ ആണ് ലോക്ക്ഡൗണ്‍ ആലോചിക്കുന്നത്. നിലവില്‍ ലോക്ക്ഡൗണ്‍ തീരുമാനിച്ചിട്ടില്ലെന്നും എന്നാല്‍ രോഗവ്യാപനം കൂടുന്ന് സഹചര്യത്തില്‍ ഇത് നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി ഇന്ന് നടന്ന വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
അവശ്യ സര്‍വീസുകളായി സംസ്ഥാന കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം ചുരുക്കുമെന്നും അദ്ദേഹം അറിയിച്ചു. പാര്‍സല്‍ മാത്രമേ ഹോട്ടലുകളില്‍ അനുവദിക്കുകയുള്ളൂ. ചരക്കുനീക്കം സുഗമമായ ഉറപ്പാക്കും. എയര്‍പോര്‍ട്ട് റെയില്‍വേ യാത്രക്കാര്‍ക്ക് തടസമുണ്ടാകില്ല. ആരോഗ്യ സാധനങ്ങളുടെ നീക്കത്തിന് തടസമുണ്ടാകില്ല. ടെലികോം പ്രവര്‍ത്തനങ്ങളും നടത്താം. കൂടുതലും ഓണ്‍ലൈന്‍ ഇടപാടുകള്‍ ബാങ്കുകള്‍ നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
