​കോവിഡ്​ പോരാട്ടത്തില്‍ ഇന്ത്യക്ക്​ പിന്തുണ; ത്രിവര്‍ണമണിഞ്ഞ്​ നയാഗ്ര വെള്ളച്ചാട്ടം

വാഷിങ്​ടണ്‍: കോവിഡ്​ പോരാട്ടത്തില്‍ ഇന്ത്യക്ക്​ പിന്തുണയറിച്ച്‌​ ത്രിവര്‍ണ നിറത്തില്‍ നയാഗ്ര വെള്ളച്ചാട്ടം. കാനഡയാണ്​ നയാഗ്ര വെള്ളച്ചാട്ടത്തിന്​ ലൈറ്റുകള്‍ കൊണ്ട്​ ത്രിവര്‍ണനിറം നല്‍കിയത്​.

ഇന്ത്യയില്‍ കോവിഡ്​ വ്യാപനം വര്‍ധിക്കുകയാണ്​. അത്​ വലിയ രീതിയിലുള്ള മരണങ്ങള്‍ക്കും കാരണമാവുന്നു. ഇന്ത്യക്ക്​ ഐക്യദാര്‍ഢ്യം അര്‍പ്പിക്കാന്‍ ഇന്ന്​ രാത്രി 9.30 മുതല്‍ 10 മണി വരെ നയാഗ്ര വെള്ളച്ചാട്ടത്തിന്​ ഇന്ത്യയുടെപതാകയുടെ നിറം നല്‍കിയെന്ന്​ നയാഗ്ര പാര്‍ക്ക്​ ട്വിറ്ററില്‍ കുറിച്ചു. സ്​റ്റേ സ്​ട്രോങ്​ ഇന്ത്യ എന്ന ഹാഷ്​ടാഗോടെയായിരുന്നു ട്വിറ്റര്‍ പോസ്​റ്റ്​.

നിരവധി പേരാണ്​ ട്വീറ്റ്​ ​റീട്വീറ്റ്​ ചെയ്​തത്​. നിരവധി പേര്‍ നയാഗ്ര പാര്‍ക്ക്​ അധികൃതര്‍ക്ക്​ നന്ദിയറിയിച്ച്‌​ ട്വീറ്റ്​ ചെയ്​തു. നേരത്തെ ഇന്ത്യക്ക്​ പിന്തുണയറിയിച്ച്‌​ ദുബൈയിലെ ബുര്‍ജ്​ ഖലീഫയും ത്രിവര്‍ണ നിറമണിഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *