ഒറ്റക്കാവില്ലെന്ന്​ അലനെ ആശ്വസിപ്പിക്കാന്‍ മന്ത്രിയെത്തി

കാ​ഞ്ഞാ​ണി: കോ​വി​ഡ് ബാ​ധി​ച്ച്‌ മാ​താ​പി​താ​ക്ക​ള്‍ മ​രി​ച്ച​തോ​ടെ ഒ​റ്റ​പ്പെ​ട്ട മ​ണ​ലൂ​ര്‍ ചു​ള്ളി​പ​റ​മ്ബി​ല്‍ 10 വ​യ​സ്സു​കാ​ര​ന്‍ അ​ല​ന്‍ സു​ഭാ​ഷി​െന്‍റ ഭാ​വി ജീ​വി​ത​ത്തി​ന്​ ആ​വ​ശ്യ​മാ​യ എ​ല്ലാ ക​രു​ത​ലു​ക​ളും സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ സ്വീ​ക​രി​ച്ച​താ​യി ദേ​വ​സ്വം മ​ന്ത്രി കെ. ​രാ​ധാ​കൃ​ഷ്ണ​ന്‍ പ​റ​ഞ്ഞു. മ​ണ​ലൂ​രി​ല്‍ അ​യ്യ​പ്പ​ന്‍​കാ​വ് ക്ഷേ​ത്ര​ത്തി​ന​ടു​ത്തു​ള്ള വീ​ട്ടി​ലെ​ത്തി അ​ല​നെ ആ​ശ്വ​സി​പ്പി​ച്ച ശേ​ഷം മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​രോ​ട്​ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​ണ് മു​ര​ളി പെ​രു​നെ​ല്ലി എം.​എ​ല്‍.​എ​യോ​ടൊ​പ്പം മ​ന്ത്രി എ​ത്തി​യ​ത്. സി.​പി.​എം മ​ണ​ലൂ​ര്‍ ഏ​രി​യ സെ​ക്ര​ട്ട​റി സി.​കെ. വി​ജ​യ​ന്‍, ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി പി.​കെ. അ​ര​വി​ന്ദ​ന്‍, ജി​ല്ല പ​ഞ്ചാ​യ​ത്തം​ഗം വി.​എ​ന്‍. സു​ര്‍​ജി​ത്ത് തു​ട​ങ്ങി​യ​വ​ര്‍ എ​ത്തി​യി​രു​ന്നു. അ​ല​െന്‍റ അ​ച്​ഛ​ന്‍ ചു​ള്ളി​പ​റ​മ്ബി​ല്‍ സു​ഭാ​ഷും അ​മ്മ ജി​ജി​യും കോ​വി​ഡ് ബാ​ധി​ച്ച്‌​ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ്​ മ​രി​ച്ച​ത്. അ​ല​െന്‍റ സ​ഹോ​ദ​ര​ന്‍ ഏ​താ​നും വ​ര്‍​ഷം മു​മ്ബ് മ​രി​ച്ചി​രു​ന്നു. മാ​താ​പി​താ​ക്ക​ള്‍ മ​രി​ച്ച​തോ​ടെ അ​ല​ന്‍ ത​നി​ച്ചാ​യി. സി.​പി.​എം മ​ണ​ലൂ​ര്‍ കി​ഴ​ക്ക് ബ്രാ​ഞ്ച് അം​ഗ​വും കെ.​എ​സ്.​കെ.​ടി.​യു മ​ണ​ലൂ​ര്‍ മേ​ഖ​ല ക​മ്മി​റ്റി അം​ഗ​വും താ​ല്‍​ക്കാ​ലി​ക സ​ഹ​ക​ര​ണ യൂ​നി​യ​ന്‍ ഏ​രി​യ പ്ര​സി​ഡ​ന്‍​റ് എ​ന്ന നി​ല​യി​ലും വാ​യ​ന​ശാ​ല പ്ര​വ​ര്‍​ത്ത​ക​ന്‍, പു​രോ​ഗ​മ​ന സാ​ഹി​ത്യ സം​ഘം, ബാ​ല​സം​ഘം, ശാ​സ്ത്ര സാ​ഹി​ത്യ പ​രി​ഷ​ത്ത് തു​ട​ങ്ങി സാ​മൂ​ഹി​ക സാം​സ്കാ​രി​ക മേ​ഖ​ല​ക​ളി​ല്‍ പ്ര​വ​ര്‍​ത്ത​ക​നാ​യി​രു​ന്നു സു​ഭാ​ഷ്. പ​ഞ്ചാ​യ​ത്തി​െന്‍റ സ​ഹാ​യ​ത്തോ​ടെ നി​ര്‍​മി​ച്ച വീ​ട്ടി​ലാ​ണ് അ​ല​ന്‍ ക​ഴി​യു​ന്ന​ത്. ര​ണ്ടു വ​ര്‍​ഷം മു​മ്ബാ​ണ് മ​ണ​ലൂ​ര്‍ സ​ഹ​ക​ര​ണ ബാ​ങ്കി​െന്‍റ ശാ​ഖ​യി​ല്‍ സു​ഭാ​ഷി​ന് ജോ​ലി ല​ഭി​ച്ച​ത്. സു​ഭാ​ഷി​െന്‍റ സ​ഹോ​ദ​ര​നും അ​ടു​ത്ത കാ​ല​ത്താ​ണ്​ മ​രി​ച്ച​ത്.

മ​ണ​ലൂ​ര്‍ സെന്‍റ് ഇ​ഗ്നേ​ഷ്യ​സ് യു.​പി സ്കൂ​ളി​ലെ അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യാ​ണ്​ അ​ല​ന്‍. അ​ല​നും കോ​വി​ഡ് ബാ​ധി​ച്ചെ​ങ്കി​ലും നെ​ഗ​റ്റി​വാ​യി.

Leave a Reply

Your email address will not be published. Required fields are marked *