കാഞ്ഞാണി: കോവിഡ് ബാധിച്ച് മാതാപിതാക്കള്‍ മരിച്ചതോടെ ഒറ്റപ്പെട്ട മണലൂര്‍ ചുള്ളിപറമ്ബില്‍ 10 വയസ്സുകാരന് അലന് സുഭാഷിെന്റ ഭാവി ജീവിതത്തിന് ആവശ്യമായ എല്ലാ കരുതലുകളും സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചതായി ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന് പറഞ്ഞു. മണലൂരില്‍ അയ്യപ്പന്‍കാവ് ക്ഷേത്രത്തിനടുത്തുള്ള വീട്ടിലെത്തി അലനെ ആശ്വസിപ്പിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
ശനിയാഴ്ച രാവിലെയാണ് മുരളി പെരുനെല്ലി എം.എല്‍.എയോടൊപ്പം മന്ത്രി എത്തിയത്. സി.പി.എം മണലൂര്‍ ഏരിയ സെക്രട്ടറി സി.കെ. വിജയന്, ലോക്കല്‍ സെക്രട്ടറി പി.കെ. അരവിന്ദന്, ജില്ല പഞ്ചായത്തംഗം വി.എന്‍. സുര്‍ജിത്ത് തുടങ്ങിയവര്‍ എത്തിയിരുന്നു. അലെന്റ അച്ഛന് ചുള്ളിപറമ്ബില്‍ സുഭാഷും അമ്മ ജിജിയും കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെയാണ് മരിച്ചത്. അലെന്റ സഹോദരന് ഏതാനും വര്‍ഷം മുമ്ബ് മരിച്ചിരുന്നു. മാതാപിതാക്കള്‍ മരിച്ചതോടെ അലന് തനിച്ചായി. സി.പി.എം മണലൂര്‍ കിഴക്ക് ബ്രാഞ്ച് അംഗവും കെ.എസ്.കെ.ടി.യു മണലൂര്‍ മേഖല കമ്മിറ്റി അംഗവും താല്‍ക്കാലിക സഹകരണ യൂനിയന്‍ ഏരിയ പ്രസിഡന്റ് എന്ന നിലയിലും വായനശാല പ്രവര്ത്തകന്, പുരോഗമന സാഹിത്യ സംഘം, ബാലസംഘം, ശാസ്ത്ര സാഹിത്യ പരിഷത്ത് തുടങ്ങി സാമൂഹിക സാംസ്കാരിക മേഖലകളില്‍ പ്രവര്‍ത്തകനായിരുന്നു സുഭാഷ്. പഞ്ചായത്തിെന്റ സഹായത്തോടെ നിര്‍മിച്ച വീട്ടിലാണ് അലന് കഴിയുന്നത്. രണ്ടു വര്‍ഷം മുമ്ബാണ് മണലൂര്‍ സഹകരണ ബാങ്കിെന്റ ശാഖയില്‍ സുഭാഷിന് ജോലി ലഭിച്ചത്. സുഭാഷിെന്റ സഹോദരനും അടുത്ത കാലത്താണ് മരിച്ചത്.
മണലൂര്‍ സെന്റ് ഇഗ്നേഷ്യസ് യു.പി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയാണ് അലന്. അലനും കോവിഡ് ബാധിച്ചെങ്കിലും നെഗറ്റിവായി.
