ബിജെപി തെരഞ്ഞെടുപ്പ് ഫണ്ട് വിതരണം; അന്വേഷണം ആവശ്യപ്പെട്ട് പരാതി

കൊടകര കുഴല്‍പ്പണ കേസില്‍ ബിജെപി നേതാക്കളുടെ പങ്ക് അന്വേഷിക്കുന്നതിനിടയിലാണ് തെരഞ്ഞെടുപ്പ് ഫണ്ട് വിതരണ ആരോപണം. കേന്ദ്ര നേതൃത്വം നല്‍കിയ ഫണ്ട് കൃത്യമായി താഴേത്തട്ടിലേക്ക് എത്തിയില്ലെന്നാണ് പരാതി. സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനും കേന്ദ്രമന്ത്രി വി. മുരളീധരനുമെതിരെയാണ് പരാതി.

ഫണ്ട് വിതരണത്തിലെ ക്രമക്കേട് സംബന്ധിച്ച്‌ ബിജെപി കേന്ദ്രനേതൃത്വത്തിന് കൃഷ്ണദാസ് വിഭാഗം കത്തയച്ചു.ഗ്രൂപ്പ് നോക്കി തെരഞ്ഞെടുപ്പ് ഫണ്ട് വിതരണം ചെയ്‌തെന്നും ഇതില്‍ ഗുരുതരമായ ക്രമക്കേട് നടന്നെന്നും പരാതിക്കാര്‍ ആരോപിക്കുന്നു. എ, ബി എന്നിങ്ങനെ വിഭാഗം തിരിച്ചായിരുന്നു ഓരോ നിയോജക മ ണ്ഡലത്തിനും നല്‍കേണ്ട തുക നിശ്ചയിച്ചിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *