പ്രണയം നിരസിച്ചതിന് 21കാരിയെ കുത്തിക്കൊന്നു; ഒപ്പമുണ്ടായിരുന്ന സഹോദരിക്ക് ഗുരുതര പരിക്ക്

പെരിന്തല്‍മണ്ണ: പ്രണയം നിരസിച്ചതിന് യുവാവ് 21കാരിയെ കുത്തിക്കൊന്നു. ഏലംകുളം പഞ്ചായത്തില്‍ എളാട് കൂഴംന്തറ ചെമ്മാട്ടില്‍ വീട്ടില്‍ ദൃശ്യ ആണ് കൊല്ലപ്പെട്ടത്. പ്രതി വിനീഷ് വിനോദിനെ (21) പൊലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലപ്പെട്ട ദൃശ്യയുടെ സഹോദരി ദേവശ്രീക്ക് അക്രമത്തില്‍ ഗുരുതര പരിക്കോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സംഭവം. വീടിന്‍റെ മുകള്‍നിലയിലെ റൂമില്‍ കയറിയ പ്രതി കത്തി കൊണ്ട് കുത്തുകയായിരുന്നെന്ന് പൊലീസ് പറയുന്നു. പ്രണയം നിരസിച്ചതിലുള്ള വിരോധമാണ് കാരണമായി കരുതുന്നത്.

Leave a Reply

Your email address will not be published. Required fields are marked *