അനുമതി പത്രമില്ലാതെ മക്കയിലേക്ക് കടക്കാന്‍ ശ്രമം ;3 പേര്‍ പിടിയില്‍

മക്ക∙ ഹജ് അനുമതി പത്രമില്ലാതെ മക്കയിലേക്ക് നിയമം ലംഘിച്ച്‌ കടക്കാന്‍ ശ്രമിച്ച 3 പേരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടി. ഇവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും. ഒപ്പം പിഴയും ചുമത്തിയിട്ടുണ്ട് .

10,000 റിയാല്‍ പിഴയാണ് അധികൃതര്‍ ചുമത്തിയത് .അതെ സമയം ഈ മാസം 23 വരെ അനുമതി പത്രമില്ലാതെ മക്ക, മിന,അറഫ, മുസ്ദലിഫ, എന്നിവിടങ്ങളിലേക്കു പ്രവേശനമില്ലെന്ന് അധികൃതര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *