കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നഡ്ഡയ്ക്കുനേര്‍ക്ക് മഷിയേറ്

ഭോപ്പാല്‍: കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നഡ്ഡയ്ക്കുനേര്‍ക്ക് മഷിയേറ്. ഭോപ്പാല്‍ എയിംസ് ആശുപത്രിയിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്തുവന്ന മെഡിക്കല്‍ വിദ്യാര്‍ഥികളാണ് മന്ത്രിക്കുനേര്‍ക്ക് മഷിയെറിഞ്ഞത്. എയിംസ് കാമ്പസില്‍ അധികൃതരെ സന്ദര്‍ശിച്ചശേഷം മടങ്ങുന്നതിനായി കാറില്‍ കയറുമ്പോഴാണ് സമരക്കാര്‍ക്കിടയില്‍നിന്ന് മന്ത്രിക്കു നേരെ മഷിയേറുണ്്ടായത്.

ഭോപ്പാലില്‍ എയിംസ് ആരംഭിച്ചിട്ട് 13 വര്‍ഷം പിന്നിട്ടെങ്കിലും ഇപ്പോഴും വകുപ്പിലെ പകുതിയും പ്രവര്‍ത്തനക്ഷമമല്ലെന്ന് സമരക്കാര്‍ ചൂണ്്ടിക്കാട്ടി. സംഭവസ്ഥലത്തെത്തിയ മന്ത്രിയോട് തങ്ങളുടെ ആവശ്യങ്ങള്‍ കേള്‍ക്കണമെന്ന് സമരക്കാര്‍ ആവശ്യപ്പെട്ടെങ്കിലും ഇത് നിരസിച്ചതിനെ തുടര്‍ന്നാണ് പ്രതിഷേധക്കാര്‍ക്കിടയില്‍നിന്നു മഷിയേറുണ്്ടായത്.

സമരക്കാരെ പിരിച്ചുവിടാന്‍ പോലീസ് ബലം പ്രയോഗിച്ചതിനെ തുടര്‍ന്നുണ്്ടായ സംഘര്‍ഷത്തില്‍ രണ്്ടു വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു.

Leave a Reply

Your email address will not be published. Required fields are marked *