മലപ്പുറം- ഓസോണ്‍ പാളിയും തുളസിച്ചെടികളും തമ്മില്‍ എന്താണ് ബന്ധം?. സുഷിരങ്ങള്‍ വീണ് നാശഭീഷണി നേരിടുന്ന ഓസോണ്‍ പാളികളെ സംരക്ഷിക്കാന്‍ തുളസിച്ചെടികള്ക്കാകുമെന്നാണ് ശാസ്ത്രീയമായ കണ്ടെത്തല്‍. തുളസിയില്‍ നിന്ന് പുറത്തു വിടുന്ന ഓസോണ്‍ വാതകങ്ങളാണ് പാളികളുടെ രക്ഷക്കെത്തുക. ഇത്തവണത്തെ ഓസോണ്‍ ദിനത്തില്‍ സ്കൂളില്‍ തുളസിച്ചെടികള്‍ വച്ചു പിടിപ്പിച്ച് മലപ്പുറം ജില്ലയിലെ കോഡൂര്‍ ചെമ്മങ്കടവ് സ്കൂളിലെ വിദ്യാര്‍ഥികള്‍ മാതൃകയായി.
ചെമ്മങ്കടവ് പി.എം.എസ്.എ.എം.എ. ഹയര്‍സെക്കണ്ടറി സ്കൂളിലെ എന്‍.എസ്.എസ്. വളണ്ടിയര്‍മാരാണ് ഐക്യ രാഷ്ട്രസഭയുടെ ഓസോണ്‍ ദിനാചാരത്തോടനുബന്ധിച്ച് തുളസി തൈകള്‍ വച്ചത്. സ്കൂള്‍ ക്യാമ്പസിന്റെ വിവിധ ഭാഗങ്ങളിലും ഔഷധ തോട്ടത്തിലുമായി 200 തുളസി തൈകള്‍ നട്ടു. തുളസിച്ചെടികള്‍ നട്ട് വളര്‍ത്തി സംരക്ഷിക്കുന്നതിന് പൊതുജനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പ്രത്യേക ബോധവത്ക്കരണവും നടത്തി. ദിനാചരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.പി. ഷാജി ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡന്റ് എന്‍. കുഞ്ഞീതു അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ എന്‍.കെ. ഹഫ്സല്‍ റഹ്മാന് അധ്യാപകരായ സി.പി. സഫ്വാന്, പി. പ്രവീണ്‍, എന്‍.എസ്.എസ്. യൂണിറ്റ് ലീഡര്‍മാരായ എ.കെ. മുഹമ്മദ് ഷബീര്‍, ഫാത്തിമ ഷിറിന് ഷഹാന, വി.ഷഹാന ബീഗം എന്നിവര്‍ സംസാരിച്ചു.
